നടി മഞ്ജു വാര്യരുടെ പരാതിയില്‍ വ്യാഴാഴ്ചയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ നാടകീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്. മഫ്തിയില്‍ എത്തിയ പോലീസ് പാറശാലയിലെ ബന്ധുവീട്ടില്‍ നിന്നാണ് സനലിനെ കസ്റ്റഡിയില്‍ എടുത്തത്. ഇപ്പോഴിതാ അറസ്റ്റ് ചെയ്ത പിന്നാലെയും സനലിനെ കൊണ്ട് വട്ടം കറങ്ങുകയാണ് പോലീസ്